നഴ്‌സുമാര്‍ക്കെതിരേ എസ്മ: പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കുമെന്ന് വി.എം സുധീരന്‍

വേതന വര്‍ധന ആവശ്യപ്പെട്ട് സമരം നടത്തുന്ന നഴ്‌സുമാര്‍ക്കെതിരേ എസ്മ പ്രയോഗിക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. സമരത്തിനെതിരേ കഴിഞ്ഞ ദിവസം ഹൈക്കോടതി രംഗത്തെത്തിയിരുന്നു. ആവശ്യമെങ്കില്‍ നഴ്‌സുമാര്‍ക്കെതിരേ എസ്മ പ്രയോഗിക്കാമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. എന്നാല്‍, ഇത്തരം നീക്കങ്ങള്‍ പ്രശ്‌നപരിഹാരത്തിന് ഉതകുന്നതല്ലെന്നും നിലവിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ഹൈക്കോടതിയുടെ ഈ ഉത്തരവിനെ പിന്‍പറ്റി ആരോഗ്യമന്ത്രിയും രംഗത്തെത്തിയിരുന്നു. കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നഴ്‌സുമാര്‍ സമരത്തില്‍ നിന്നും പിന്മാറണമെന്ന് മന്ത്രി ആവശ്യപ്പെട്ടിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *