ജീവിത പങ്കാളിയെക്കുറിച്ച് നടി മമ്ത മോഹന്‍ദാസ്


തെന്നിന്ത്യന്‍ താരങ്ങളില്‍ തിളങ്ങി നില്‍ക്കുന്ന ഒരാളാണ് നടി മംമ്ത. വിജയ ചിത്രങ്ങളില്‍ തിളങ്ങി നില്‍ക്കുമ്‌ബോഴായിരുന്നു പ്രണയവും വിവാഹവും. സന്തോഷകരമായ ജീവിതത്തില്‍ കാന്‍സറെത്തിയിട്ടും തളരാതെ പിടിച്ചു നിന്ന താരം സിനിമയില്‍ വീണ്ടും ശക്തമായ തിരിച്ചു വരവും നടത്തി. ഇപ്പോള്‍ ജീവിതത്തേക്കുറിച്ച് പുതിയ തീരുമാനങ്ങള്‍ എടുക്കുകയാണ് മംമ്ത.
രോഗവും ചികിത്സയുമായി കഴിഞ്ഞ നാളുകള്‍ക്ക് ശേഷം ജീവിത പങ്കാളിയെക്കുറിച്ച് ഞാന്‍ ചിന്തിച്ചു തുടങ്ങിയെന്നു മമ്ത പറയുന്നു. കാന്‍സര്‍ സ്ഥിതീകരിച്ചതിന് ശേഷമായിരുന്നു വിവാഹ മോചനം. എന്നാല്‍ പുതിയ ജീവിതം അത് എളുപ്പത്തില്‍ എടുക്കാവുന്ന തീരുമാനമല്ലെന്നും താരം പറയുന്നു. ‘പലതും കുറച്ച് സ്വാര്‍ത്ഥതയോടെ ചിന്തിക്കേണ്ടതുണ്ട്. ചികിത്സയ്ക്കായി അമേരിക്കയില്‍ തുടര്‍ന്നാല്‍ അവിടുന്നൊരാള്‍ വേണം. അല്ലെങ്കില്‍ ഇവിടെ നിന്നും. ഇപ്പോള്‍ കുറേ വശങ്ങളെക്കുറിച്ച് ചിന്തിക്കാനുണ്ട്.
നല്ലതേ വരൂ എന്ന വിശ്വാസമാണ് ഇതു വരെ മുന്നോട്ട് കൊണ്ടു പോകുന്നത്. അത് അങ്ങനെയേ വരൂ.’ മമ്ത പറയുന്നു.
നമ്മുടെ സ്വഭാവത്തോട് യോജിക്കുന്നവരും വിയോജിക്കുന്നവരുമുണ്ട്. യോജിക്കാത്തവര്‍ ശരീരത്തിനും മനസ്സിനും ദോഷകരമായി ബാധിക്കും.
ഏറ്റവും അടുത്ത ആളുകള്‍ ഇങ്ങനെ യോജിപ്പില്ലെങ്കില്‍ അത് സ്‌ട്രെയിനാണെന്നും മംമ്ത പറയുന്നു. എന്നാല്‍ ഒരു പ്രണയമൊക്കെ ഇനി നടക്കുമോ എന്നറിയില്ല. അത്തരം കാര്യങ്ങള്‍ ഉണ്ടാക്കുന്ന വൈകാരിക സംഘര്‍ഷം നമ്മുടെ ആരോഗ്യത്തെ ബാധിക്കുമെന്നും മമ്ത സൂചിപ്പിക്കുന്നു.




Sharing is Caring