ദിലീപിന്റെ അറസ്റ്റിനു പിന്നില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് ബെഹ്‌റ


നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക വഴിത്തിരിവിനും നടന്റെ അറസ്റ്റിനും പിന്നില്‍ കൂട്ടായ പ്രവര്‍ത്തനമാണെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. കേസുമായി ബന്ധപ്പെട്ട് നിരവധി ആള്‍ക്കാരില്‍ നിന്നും അഭിനന്ദനപ്രവാഹമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എഡിജിപി ബി സന്ധ്യ, ദിനേന്ദ്ര കശ്യപ്പ്, എറണാകുളം റൂറല്‍ ഡിസിപി എവി ജോര്‍ജ്ജ്, ക്രൈംബ്രാഞ്ച് എസ്പി കെഎസ് സുദര്‍ശന്‍, പെരുമ്ബാവൂര്‍ സിഐ ബൈജു പൗലോസ് എന്നീ ഉദ്യോഗസ്ഥരുടെ കൂട്ടായ മികവുറ്റ അന്വേഷണമാണ് കേസിലെ നിര്‍ണായക പുരോഗതിക്ക് സഹായിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
‘കേസില്‍ അന്വേഷണ സംഘത്തിലെ ഓരോ അംഗങ്ങളും അഭിനന്ദനം അര്‍ഹിക്കുന്നു. അവരുടേ നേട്ടത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. അന്വേഷണത്തില്‍ പിന്തുണയും പ്രോത്സാഹനവും നല്കിയ സര്‍ക്കാരിനും മാധ്യമങ്ങള്‍ക്കും കേരളത്തിലെ ജനങ്ങള്‍ക്കും നന്ദി അറിയിക്കുന്നതായും ബെഹ്‌റ കൂട്ടിച്ചേര്‍ത്തു.




Sharing is Caring