നാഗ്പൂരില്‍ ബീഫ് കടത്തിയെന്നാരോപിച്ച് 40കാരന് ക്രൂരമര്‍ദ്ദനം


ബീഫ് കയ്യില്‍ സൂക്ഷിച്ചെന്ന് ആരോപിച്ച് 40 കാരന് ക്രൂര മര്‍ദനം. നാഗ്പൂരിലെ ബര്‍സിഗിലാണ് സംഭവം. ഇസ്മയില്‍ ഷായാണ് ക്രൂരമര്‍ദ്ദനത്തിനിരയായത്. തന്റെ ഇരുചക്രവാഹനത്തില്‍ വരികയായിരുന്ന ഇസ്മയിലിനെ ഒരു സംഘം ആളുകള്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു.


കയ്യിലുണ്ടായിരുന്ന കവറില്‍ ബീഫാണെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. തന്റെ കൈവശമുള്ള മാംസം ബീഫല്ലെന്ന് ഷാ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും ഇത് ചെവിക്കൊള്ളാതെ ഷായെ മര്‍ദിക്കുകയായിരുന്നു.


സംഘത്തിലുണ്ടായിരുന്ന നാലു പേരെയും അറസ്റ്റ് ചെയ്തതായി പൊലിസ് പറഞ്ഞു. ഇന്നലെയാണ് ഇതുസംബന്ധിച്ച് പരാതി ലഭിച്ചതെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഡി.സി.പി ശൈലേഷ് ബല്‍വാഡെ അറിയിച്ചു.

ഷായുടെ കൈവശമുണ്ടായിരുന്ന മാംസം വിദഗ്ധ പരിശോധനക്ക് അയച്ചിട്ടുണ്ട്.



Sharing is Caring