ദിലീപിനെ റിമാന്‍റ് ചെയ്തു,14 ദിവസം ആലുവ സബ്ജയിലിൽ


നടി ആക്രമിച്ച കേസിലെ ഗൂഢാലോചനക്കേസിൽ നടൻ ദിലീപിനെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.ഇന്ന് പുലർച്ചെയാണ് ദിലീപിനെ അങ്കമാലി മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയത്.ദിലീപിന് വേണ്ടി അഡ്വക്കേറ്റ് രാംകുമാർ ഹാജരായി.


ആലുവ സബ്ജയിലിൽ ആദ്യം സാധാരണ തടവുകാർക്കൊപ്പമാകില്ല ദിലീപിനെ പാർപ്പിക്കുക.ആലുവ പൊലീസ് ക്ലബിൽ നിന്ന് ഏതാനും കിലോമീറ്റർ മാത്രം അകലെയാണ് സബ്ജയിൽ.കനത്ത സുരക്ഷയാണ് ദിലീപിന് ഒരുക്കിയത്.


അതിരാവിലെയെങ്കിലും അങ്കമാലി മജിസ്ട്രേറ്റിന്‍റെ വീടിനു മുന്നിൽ നൂറു കണക്കിനാളുകൾ തടിച്ചു കൂടിയിരുന്നു.ജനപ്രിയ നായകന്‍റെ വില്ലൻ വേഷത്തിൽ പ്രതിഷേധമുളള ജനം ദിലീപിനെ കണ്ടപ്പോൾ കൂക്കി വിളിച്ചു.നിരപരാധിയെന്ന് ദിലീപ് ആവർത്തിച്ചു.നിരപരാധിത്തം തെളിയിക്കുമെന്നും ദിലീപ് പറഞ്ഞു.



Sharing is Caring