ദിലീപിനെ അഭിഭാഷകര്‍ ജയിലില്‍ സന്ദര്‍ശിച്ചു


യുവനടി ആക്രമണത്തിനിരയായ സംഭവത്തിലെ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ആലുവ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെ അദ്ദേഹത്തിന്റെ അഭിഭാഷകര്‍ സന്ദര്‍ശിച്ചു. അഭിഭാഷകന്‍ ബി. രാമന്‍പിള്ളയുടെ ജൂനിയേഴ്‌സാണ് ജയിലിലെത്തി ദിലീപിനെ കണ്ടത്. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ദിലീപുമായി ഇവര്‍ സംസാരിച്ചു.


കഴിഞ്ഞ ദിവസം ദിലീപിന്റെ കേസ് ഏറ്റെടുത്തെന്നു വ്യക്തമാക്കിയ രാമന്‍പിള്ള കേസ് പഠിക്കുകയാണെന്നും അതിനുശേഷം നടപടിക്രമങ്ങളിലേക്കു കടക്കുമെന്നും പറഞ്ഞിരുന്നു. കേസില്‍ ആദ്യമായി ദിലീപിനു വേണ്ടി ഹാജരായിരുന്നത് അഭിഭാഷകന്‍ കെ. രാംകുമാറായിരുന്നു. ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി സിംഗിള്‍ ബെഞ്ചില്‍ തിങ്കളാഴ്ച സമര്‍പ്പിക്കുമെന്നാണ് സൂചന




Sharing is Caring