ദിന്‍ഗയെ കസ്റ്റഡിയില്‍ വാങ്ങാന്‍ അസം പൊലീസ് കേരളത്തിലെത്തും


കോഴിക്കോട് പിടിയിലായ ബോഡോ തീവ്രവാദി നേതാവ് ബിഎല്‍ ദിന്‍ഗയെ കസ്റ്റഡിയില്‍ വാങ്ങാനായി അസം പോലീസ് ഉടന്‍ കേരളത്തിലെത്തും. മൊബൈല്‍ ഫോണ്‍ സ്ഥിരമായി ഉപയോഗിക്കാത്ത ദിന്‍ഗ നാട്ടിലേക്ക് വിളിച്ച ഒരു കോളിന്റെ വിശദാംശങ്ങള്‍ അസം പോലീസ് ചോര്‍ത്തിയതാണ് ബോഡോ തീവ്രവാദി പിടിയിലാകുന്നതിലേക്ക് നയിച്ചത്.അതിനിടെ അസം തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ ഇന്റലിജന്‍സ് ഡി.വൈ.എസ്.പിയും സംഘവും ജോലിക്ക് ആളെ തേടിയെന്ന പേരില്‍ വേഷം മാറിയെത്തി അന്വേഷണം തുടര്‍ന്നു. ഇംഗ്ലീഷ് സംസാരിക്കുന്ന അസം തോഴിലാളിയെന്നത് രഹസ്യാന്വേഷണ വിഭാഗത്തിന്റെ സംശയം വര്‍ദ്ധിപ്പിച്ചു. തുടര്‍ന്ന് ഇവരറിയാതെ കക്കോടി മുക്കിലെ വീട്ടില്‍ താമസിച്ചിരുന്ന നാല് അസം തൊഴിലാളികളുടേയും ചിത്രം പകര്‍ത്തി. ഇവ അസം പോലീസിന് അയച്ചു. അസമില്‍ നിന്നു ദിന്‍ഗ തന്നെയെന്ന് സ്ഥീരികരണം എത്തിയതോടെ ഉടന്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. സൈബര്‍ വിഭാഗത്തിന്റൈ ടെക്‌നിക്കല്‍ സര്‍വൈലന്‍സ് ടീം നടത്തിയ പരിശോധനയും കക്കോടി മുക്കിലേക്കുള്ള അന്വേഷണത്തെ സഹായിച്ചു.




Sharing is Caring