ദസ്റ ആഘോഷങ്ങളിൽ പ്രധാനമന്ത്രി പങ്കെടുക്കുന്നതിനെ വിമർശിച്ച് മായാവതി


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്തര്‍പ്രദേശില്‍ ദസ്റ ആഘോഷച്ചടങ്ങില്‍ പങ്കെടുക്കാനിരിക്കെ,രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി അഖിലേഷ് യാദവും ബിഎസ്പി നേതാവ് മായാവതിയും രംഗത്തെത്തി. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയപ്രേരിതമാണ് മോദിയുടെ സന്ദര്‍ശനമെന്ന് ഇരുനേതാക്കളും വിമര്‍ശിച്ചു. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ബിജെപി നേതൃത്വം തിരിച്ചടിച്ചു.ഉറി ഭീകരാക്രമണത്തില്‍ മരിച്ച സൈനികരുടെ ചിത എരിഞ്ഞടങ്ങുംമുന്‍പ് ദസ്റ ആഘോഷത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി എത്തുന്നത് ശരിയല്ലെന്ന് മായാവതി വിമര്‍ശിച്ചു. ഭാവിയില്‍ ആളെക്കൂട്ടാന്‍ ബിജെപി വിചാരിക്കരുതെന്നും അവര്‍ പറഞ്ഞു.




Sharing is Caring