തോമസ് ചാണ്ടി രാജിവയ്ക്കും; എന്‍.സി.പിയില്‍ ധാരണ


തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ എന്‍.സി.പി യോഗത്തില്‍ ധാരണ. മന്ത്രിയുടെ വസതിയില്‍ നടന്ന പാര്‍ട്ടി നേതാക്കളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.


രാജിക്ക് ദേശീയ നേതൃത്വം അംഗീകാരം നല്‍കിയിട്ടുണ്ടെന്നാണ് വിവരം. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ടി.പി.പീതാംബരന്‍ ഉച്ചകഴിഞ്ഞ് രണ്ടിന് മാധ്യമങ്ങളെ കാണും. അര മണിക്കൂറിനകം തോമസ് ചാണ്ടി മുഖ്യമന്ത്രിയെ കാണും. ശേഷം മാധ്യമങ്ങളെ കാണും.




Sharing is Caring