തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ ഒരു കോടി രൂപ പിടികൂടി


തോല്‍പ്പെട്ടി എക്സൈസ് ചെക്പോസ്റ്റില്‍ വാഹനപരിശോധനയ്ക്കിടെ രേഖകളില്ലാതെ കടത്തുകയായിരുന്ന ഒരു കോടി പതിനാറ് ലക്ഷം രൂപ പിടികൂടി. പണം കടത്തിയ തമിഴ്നാട് മധുര സ്വദേശികളായ സുരേഷ് (57), മണിവാസന്‍ (58), മുരുകേശന്‍ (53), രവി ( 62 ) എന്നിവരെ കസ്റ്റഡിയിലെടുത്തു.
കര്‍ണാടക ആര്‍.ടി.സി ബസില്‍ നിന്നാണ് പണം പിടികൂടിയത്. കോഴിക്കോടേക്ക് കടത്തുകയായിരുന്ന പണമാണിതെന്ന് കസ്റ്റഡിയിലുള്ളവര്‍ പറഞ്ഞു. ശരീരത്തില്‍ കെട്ടിവെച്ച നിലയില്‍ നീളമുള്ള തുണികൊണ്ടുണ്ടാക്കിയ സഞ്ചിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു പണമുണ്ടായിരുന്നത്.
തോല്‍പ്പെട്ടി ചെക് പോസ്റ്റ് ഇന്‍സ്സെക്ടര്‍ ഇന്‍ ചാര്‍ജ്ജ് എം.എം കൃഷ്ണന്‍കുട്ടി , സി.ഇ.ഒ മാരായ എം.പി ഹരിദാസന്‍, പി എന്‍ ശശികുമാര്‍ , എ ടി കെ രാമചന്ദ്രന്‍ , വിജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പണം പിടികൂടിയത്.. ഉടന്‍ പ്രതികളെ പോലീസിന് കൈമാറും.




Sharing is Caring