തോട്ടം തൊഴിലാളികൾ ചുരം റോഡുകൾ ഉപരോധിച്ചു


മാനന്തവാടി ∙ സംസ്ഥാന വ്യാപകമായി തോട്ടം തൊഴിലാളികൾ നടത്തിവരുന്ന സമരങ്ങളുടെ ഭാഗമായി എക്യ ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ തൊഴിലാളികൾ ചുരം റോഡുകൾ ഉപരോധിച്ചു. പേര്യ, പാൽച്ചുരം റോഡുകളിൽ ഗതാഗതം തടസപ്പെടുത്തിക്കൊണ്ട് തലപ്പുഴ 43ലായിരുന്നു റോഡ് ഉപരോധം. രാവിലെ 10ന് തവി‍ഞ്ഞാൽ 44ൽ നിന്നും തൊഴിലാളികൾ പ്രകടനമായെത്തി. ഉപരോധ സമരം ഐഎൻടിയുസി നേതാവ് ഡി. യേശുദാസ് ഉദ്ഘാടനം ചെയ്തു. പി. വാസു അധ്യക്ഷത വഹിച്ചു. ടി.എ. റെജി, എം.എസ്. മുഹമ്മദ്, സക്കീർ ഹുസൈൻ എന്നിവർ പ്രസംഗിച്ചു.




Sharing is Caring