തമിഴ്നാട്ടിലെ ഡിണ്ടിഗല്ലില്‍ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ മരിച്ചു. ഇടുക്കി തങ്കമണി സ്വദേശികളാണ് മരിച്ചത്.
ബേബി മുള്ളാനിക്കല്‍, അജീഷ് വെട്ടുക്കാട്ടില്‍, മോന്‍സി പടലാംകുന്നേല്‍,ഒറ്റലാങ്കല്‍ ഷൈന്‍, ബിനു കരിപ്പറമ്പില്‍, വെണ്മണി സ്വദേശി ജസ്റ്റിന് എന്നിവരാണ് അപകടത്തില്‍ മരിച്ചത്.വേളാങ്കണ്ണിയില്‍ പോയി മടങ്ങും വഴി പെരിയകുളത്തുവച്ചായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച വാഹനം ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.














