തെരഞ്ഞെടുപ്പില്‍ ആസാമില്‍ ബിജെപി വൻ വിജയം നേടുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ.വൻ ഭൂരിപക്ഷത്തിലായിരിക്കും ബിജെപി അധികാരം നിലനിർത്തുകയെന്നും ഹിമന്ത പറഞ്ഞു. ദിസ്പുരില്‍ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഹിമന്ത.”സംസ്ഥാനത്ത് എൻഡിഎയ്ക്ക് അനുകൂലമായ സാഹര്യമാണ്. ജനങ്ങള്‍ ബിജെപി സർക്കാർ തുടരണമെന്നാണ് ആഗ്രഹിക്കുന്നത്. ഡബിള്‍ എൻജിൻ സർക്കാരിന്റെ ഗുണമെന്തെന്ന് അവർക്ക് അറിയാം.’-ഹിമന്ത പറഞ്ഞു.
“കോണ്‍ഗ്രസ് അടക്കമുള്ള പാർട്ടികള്‍ ദുർബലമാണ്. അവർ ഇന്ത്യ സഖ്യമായിട്ട് മത്സരിച്ചാല്‍ പോലും ജനങ്ങള്‍ അവരെ വിജയിപ്പിക്കില്ല. നേരത്തെ സംസ്ഥാനം ഭരിച്ചിട്ടുള്ള കോണ്‍ഗ്രസ് എല്ലാ മേഖലകളെയും തകർത്താണ് പോയത്. അതിനാല്‍ തന്നെ കോണ്‍ഗ്രസിനെ ഇനി ഒരിക്കലും ആസാമിലെ ജനങ്ങള്‍ വിജയിപ്പിക്കില്ല.’-ഹിമന്ത കൂട്ടിച്ചേർത്തു.














