തെന്നിന്ത്യന്‍ സ്റ്റാറിന്റെ ശല്യം സഹിക്കാനാകാതെ രാധിക ആപതേ


gggggggggggggസിനിമയില്‍ ഗ്ലാമറിന്റെ ഏതറ്റം വരെ പോകാനും മടിയില്ലാത്ത താരമാണ് രാധിക ആപ്തേ. ബോളിവുഡില്‍ ഗ്ലാമറസാണെങ്കിലും തെന്നിന്ത്യന്‍ ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച്‌ രാധിക നല്ല നടിയെന്ന് പേരെടുത്തിട്ടുണ്ട്. അടുത്തിടെ ബോളിവുഡില്‍ നിലനില്‍ക്കുന്ന കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച്‌ രാധിക തുറന്നുപറഞ്ഞിരുന്നു. അതിനു സമാനമായ ഒരു പ്രസ്താവന നടത്തി വീണ്ടും വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് കബാലി നായിക.


ഒരു തെന്നിന്ത്യന്‍ താരം തന്റെ പിറകേ നടന്ന് ശല്യം ചെയ്യുകയാണെന്നാണ് രാധിക പറയുന്നത്. ആ നടന്റെ പേര് വെളിപ്പെടുത്തണമെന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. അതോടെ അയാളുടെ ഇമേജ് തകര്‍ന്ന് തരിപ്പണമാകും.


ഒരിക്കല്‍ ഞാന്‍ താമസിച്ചിരുന്ന ഹോട്ടലില്‍ അയാള്‍ വന്നു. താരത്തെ കണ്ടപ്പോള്‍ സന്തോഷിച്ചു. വര്‍ത്തമാനത്തിനിടയിലാണ് അയാള്‍ മദ്യപിച്ചിട്ടുണ്ടെന്ന് മനസിലായത്. സംസാരം തെറ്റായ വഴിക്ക് പോകുന്നതു കണ്ട് നാളെ രാവിലെ ഷൂട്ട് ഉണ്ടെന്ന് പറഞ്ഞ് ഒഴിയാന്‍ ശ്രമിച്ചെങ്കിലും അയാള്‍ വിട്ടില്ല. ഒപ്പം കിടക്കണമെന്ന് പറഞ്ഞ് വാശി പിടിച്ചു. ഇറങ്ങിപ്പോകാന്‍ പറഞ്ഞപ്പോള്‍ ‘ഞാന്‍ വിചാരിച്ചാല്‍ ഇന്‍ഡസ്ട്രിയില്‍ നിന്റെ കാലം അവസാനിക്കും’ എന്നുവരെ പറഞ്ഞു. മികച്ച അവസരങ്ങള്‍ക്കു വേണ്ടി നായകന്മാര്‍ക്കൊപ്പം കിടക്ക പങ്കിടുന്ന നായികമാര്‍ ഒരുപാടുണ്ട്. അവരുടെ ഗണത്തിലാണ് അയാള്‍ എന്നെയും ഉള്‍പ്പെടുത്തിയത്. ഞാന്‍ അത്തരക്കാരിയല്ലെന്നും അങ്ങനെ ലഭിക്കുന്ന അവസരങ്ങള്‍ വേണ്ടെന്നും പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു എന്നും രാധിക പറയുന്നു.



Sharing is Caring