ഭൂമി കയ്യേറിയാണ് നിര്‍മ്മിച്ചതെന്ന് കാണിച്ച് കോഴിക്കോട് കോര്‍പ്പറേഷൻ നടന്‍ മാമുക്കോയയുടെ വീട്ടിലേക്കുളള വഴി പൊളിച്ച് മാറ്റി


കോഴിക്കോട് : ഭൂമി കയ്യേറിയാണ് നിര്‍മ്മിച്ചതെന്ന് കാണിച്ച് കോഴിക്കോട് കോര്‍പ്പറേഷൻ നടന്‍ മാമുക്കോയയുടെ വീട്ടിലേക്കുളള വഴി പൊളിച്ച് മാറ്റി. കയ്യേറ്റം അനധികൃതമാണെന്ന് അറിയിച്ചാണ് നഗരസഭാ സംഘം വഴി പൊളിച്ച് മാറ്റിയത്. മാമുക്കോയയുടെ വീട് ഉള്‍പ്പെടുന്ന റസിഡന്റ്സ് അസോസിയേഷന്‍ നല്‍കിയ പരാതിയിലാണ് നടപടിയെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി.


അതേസമയം നഗരസഭാ തെമ്മാടിത്തരമാണ് കാണിച്ചതെന്നു നടൻ മാമുക്കോയ പ്രതികരിച്ചു. താൻ ഭൂമി കൈയേറിയിട്ടില്ല. കയ്യേറ്റമാണെന്നോ പൊളിച്ച് മാറ്റണമെന്നോ കാണിച്ച് ഒരു നോട്ടീസ് പോലും നഗരസഭ തന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.




Sharing is Caring