തൃശൂരില്‍ വള്ളം മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു


തൃശ്ശൂരില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. കൊടുങ്ങല്ലൂര്‍ അഴീക്കോടാണ് അപകടം നടന്നത്. അഴീക്കോട് സ്വദേശികളായ ജലീല്‍, കുട്ടന്‍ എന്നിവരാണ് മരിച്ചത്. മൂന്ന് മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്തി.


ഇന്ന് പുലര്‍ച്ചെയാണ് ഇവര്‍ മത്സ്യബന്ധനത്തിനായി പോയത്. വള്ളത്തില്‍ മൊത്തം 5 പേരാണ് ഉണ്ടായിരുന്നത്. എല്ലാവരും അഴീക്കോട് സ്വദേശികളാണ്. നാട്ടുകാരും രക്ഷാസേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇപ്പോള്‍ തൃശ്ശൂര്‍ മേഖലയില്‍ കടല്‍ പ്രക്ഷുബ്ധമാണ്. ഇതാണ് അപകടങ്ങള്‍ക്ക് കാരണം. കഴിഞ്ഞ ദിവസവും സമാനമായ അപകടത്തില്‍ ഒരാള്‍ മരിച്ചിരുന്നു.




Sharing is Caring