ജര്‍മനിയിലെ ന്യൂറംബര്‍ഗ് നഗരത്തിലെ ഹോട്ടലിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു


ജര്‍മനിയിലെ ന്യൂറംബര്‍ഗ് നഗരത്തിലെ ഹോട്ടലിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്കു പരുക്കേറ്റതായും പൊലിസ് പറഞ്ഞു.


സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത് അക്രമി തന്നെയാണെന്ന് പൊലിസ് പറഞ്ഞു. ശരീരത്തില്‍ സ്‌ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച നിലയിലായിരുന്നു ഇയാള്‍. എന്നാല്‍ ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.


ഒരാഴ്ചക്കിടെ ഇത് നാലാമത്തെ ആക്രമണമാണ് ജര്‍മനയില്‍ നടക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച മ്യൂണിച്ചില്‍ നടത്തിയ വെടിവയ്പ്പില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടിരുന്നു.



Sharing is Caring