തൃശൂരില്‍ കോണ്‍ഗ്രസ് ഹര്‍ത്താല്‍ തുടങ്ങി


വടക്കാഞ്ചേരി പീഡനക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നടത്തിയ കളക്ട്രേറ്റ് മാര്‍ച്ചിന് നേരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് തൃശ്ശൂര്‍ ജില്ലയില്‍ കോണ്‍ഗ്രസ് ഹര്‍ത്താല്‍ തുടങ്ങി. വൈകീട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍.മാര്‍ച്ചിനിടെയുണ്ടായ ലാത്തിച്ചാര്‍ജില്‍ല്‍ അനില്‍ അക്കരെ എംഎല്‍എ ഉള്‍പ്പെടെ 20 കോണ്‍ഗ്രസ്് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിരുന്നു. കളക്ട്രേറ്റിന്റെ നൂറുമീറ്റര്‍ അകലത്തില്‍ ഒരുക്കിയ വേദിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്ചാണ്ടി ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് മടങ്ങിയ ശേഷമായിരുന്നു മാര്‍ച്ച അക്രമാസക്തമായത്.




Sharing is Caring