ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാവുന്നു. തൃശ്ശൂര്‍ സ്വദേശി സന്തോഷാണ് വരന്. വിവാഹം മാര്‍ച്ച് 29ന് നടത്താനാണ് ഇരു വീട്ടുകാരുടേയും തീരുമാനം. പാട്ടിന്റെ കുളിര്‍ക്കാറ്റായി മലയാളിയുടെ മനസ്സിനെ തഴുകിയ വിജയലക്ഷ്മി കുടുംബിനിയാവാനുള്ള തയ്യാറെടുപ്പിലാണ്. വിജയലക്ഷ്മിയുടെ വീ്ട്ടുകാര്‍ നല്കിയ പത്ര പരസ്യം കണ്ട് വന്ന ആലോചന ഇരു വീട്ടുകാരും ചേര്‍ന്ന് ഡിസംബര്‍ 13ന് ഉറപ്പിക്കും.













