പൂനെയ്ക്ക് എതിരെ ബ്ലാസ്റ്റേഴ്സിന് തകർപ്പന്‍ വിജയം


മുംബൈ ഏല്‍പ്പിച്ച കനത്ത ആഘാതത്തെ മുംബൈയില്‍ തന്നെ ഉപേക്ഷിച്ച് കലൂരില്‍ സ്വന്തം തട്ടകത്തിലിറങ്ങിയ ബ്ലാസ്റ്റേഴ്‌സിന് പൂനെയ്‌ക്കെതിരെ തകര്‍പ്പന്‍ വിജയം. 2-1നാണ് പൂനെയെ കൊമ്പന്‍മാര്‍ പറപ്പിച്ച് വിട്ടത്. നെയ്‌സണും ആരോണ്‍ ഹ്യൂസുമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയശില്‍പ്പികള്‍.പൂനെയുടെ ആശ്വാസഗോള്‍ 90 ആം മിനിറ്റില്‍ റോഡ്രിഗ്വസിന്റെ വകയായിരുന്നു. മാര്‍ക്വി താരം ആരോണ്‍ ഹ്യൂസിന്റെ തിരിച്ച് വരവ് നല്‍കിയ വീര്യവുമായാണ് ബ്ലാസ്റ്റേഴ്‌സ് കലൂരിലെ മഞ്ഞക്കടലിനെ സാക്ഷ്യം നിര്‍ത്തി എഫ്‌സി പൂനെ സിറ്റിയ്‌ക്കെതിരെ ഇറങ്ങിയത്. പൊതുവെ ആക്രമിച്ച് കളിക്കാറുള്ള പൂനെയെ ആക്രമിക്കാനുള്ള അവസരം കൊടുക്കാതെ പൂട്ടിയതാണ് ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ വിജയം നേടികൊടുത്തത്. വിജയത്തോടെ കേരളാ ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് സാധ്യത നിലനിർത്തി.




Sharing is Caring