നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ പ്രധാനമന്ത്രി എന്തിനെയാണ് ഭയപ്പെടുന്നതെന്ന് കോേണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പാര്‍ലമെന്റില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ധൈര്യമുണ്ടെങ്കില്‍ പങ്കെടുക്കാന്‍ അദ്ദേഹം പ്രധാനമന്ത്രിയെ വെല്ലുവിളിച്ചു. പ്രധാനമന്ത്രി സഭയിലെ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നില്ലെന്നതാണ് പ്രശ്‌നം. ഇനി അദ്ദേഹം ലോക്‌സഭയിലെത്തുമ്പോഴേക്കും പ്രശ്‌നമെല്ലാം തീര്‍ന്നിട്ടുണ്ടാകും. ലോക്‌സഭയില്‍ ഇരിക്കാന്‍ പ്രധാനമന്ത്രി ആഗ്രഹിക്കുന്നില്ല. എന്തിനെയാണ് അദ്ദേഹം ഭയപ്പെടുന്നത്.-രാഹുല്‍ ചോദിച്ചു.പോപ് സംഗീത പരിപാടിയെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രിക്ക് സമയമുണ്ട്. എന്നാല്‍ നോട്ട് വിഷയത്തില്‍ പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ സമയമില്ല.അദ്ദേഹം കുറ്റപ്പെടുത്തി.













