തൃപ്പൂണിത്തുറയിലെ ഘര്‍വാപസി കേന്ദ്രത്തിനെതിരെ അന്വേഷണത്തിന് ഹൈക്കോടതി നിര്‍ദേശം


കൊച്ചി: തൃപ്പൂണിത്തുറയിലെ വിവാദ യോഗ കേന്ദ്രത്തിനെതിരെ അന്വേഷണം നടത്താന്‍ സിറ്റി പൊലിസ് കമ്മീഷണര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.ഹില്‍പാലസ് സി.ഐ, സിറ്റി പൊലീസ് കമ്മീഷണര്‍ എന്നിവരെ കോടതി കേസില്‍ കക്ഷിചേര്‍ത്തു. യോഗാ കേന്ദ്രത്തിനെതിരെ പരാതി നല്‍കിയ പെണ്‍കുട്ടിയെ യുവാവിനൊപ്പം വിട്ടയക്കാനും കോടതി ഉത്തരവിട്ടു.


കണ്ണൂര്‍ സ്വദേശിയായ യുവാവിന്റെ ഹേബിയസ് കോര്‍പസ് ഹരജിയിലാണ് ഹൈക്കോടതിയുടെ നടപടി. ഇതിനിടയില്‍ യോഗാ കേന്ദ്രം അടച്ചൂപൂട്ടണമെന്ന പഞ്ചായത്തിന്റെ നടപടിക്കെതിരെ യോഗാ കേന്ദ്രം നല്‍കിയ ഹരജിയില്‍ കേന്ദ്രം തല്‍ക്കാലം അടച്ചൂപൂട്ടേണ്ടെന്നും കോടതി നിര്‍ദേശിച്ചു. കേന്ദ്രത്തില്‍ യോഗയോ മറ്റ് പ്രവര്‍ത്തനങ്ങളോ പാടില്ല. എന്നാല്‍ അന്തേവാസികള്‍ക്ക് അവിടെ തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി.




Sharing is Caring