കാനത്തെ തള്ളി മാണിയെ സ്വാഗതം ചെയ്ത് ഇ പി ജയരാജന്‍


കെ എം മാണിയെ ഇടത് മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് സിപിഐഎം നേതാവ് ഇപി ജയരാജന്‍. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാട് തള്ളിയാണ് കെഎം മാണിയെ ജയരാജന്‍ ഇടത് മുന്നണിയിലേക്ക് സ്വാഗതം ചെയ്തത്. ശരിയായ നിലപാട് സ്വീകരിക്കാന്‍ കഴിയുന്ന ആളാണ് മാണിയെന്ന് ജയരാജന്‍ പറഞ്ഞു.


മാണിയുടെ ഇടത് മുന്നണി പ്രവേശനത്തെ പൂര്‍ണമായും തള്ളി സിപിഐ രംഗത്തെത്തിയെങ്കിലും മാണിയോടുള്ള സിപിഐഎം മൃദുസമീപനം വ്യക്തമാക്കുകയാണ് ഇപി ജയരാജന്റെ പ്രതികരണം. മാണിക്കെതിരായ അഴിമതി ആരോപണങ്ങളൊന്നും ഇടതു മുന്നണി പ്രവേശനത്തിന് ബാധകമല്ലെന്ന നിലപാടാണ് സിപിഐഎം നേതാക്കള്‍ പരസ്യമായി സ്വീകരിക്കുന്നത്.


മുന്നണി വിഷയം കേരള കോണ്‍ഗ്രസ് എമ്മില്‍ വലിയ ചര്‍ച്ചയായിരിക്കുന്ന ഘട്ടത്തിലാണ് സ്വാഗതം ചെയ്യലുമായി സിപിഐഎം നേതാക്കള്‍ രംഗത്ത് വരുന്നത്. ആദ്യം മുതലേ മാണിക്ക് എതിരായ നിലപാടാണ് സിപിഐയും കാനം രാജേന്ദ്രനും സ്വീകരിക്കുന്നത്. ഇടത് മുന്നണിയില്‍ സിപിഐഎമ്മിനെ വെല്ലുവിളിക്കുന്ന സിപിഐക്ക് തടയിടാനാണ് മാണിയേയും കേരള കോണ്‍ഗ്രസ് എമ്മിനേയും മുന്നണിയിലെത്തിക്കാനുള്ള സിപിഐഎം നീക്കം.



Sharing is Caring