ചെന്നൈ: തൂത്തുക്കുടി വെടിവെപ്പില്‍ മദ്രാസ് ഹൈകോടതി തമിഴ്നാട് സര്‍ക്കാറിനോട് വിശദീകരണം തേടി. തൂത്തുക്കുടിയില്‍ പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് വെടിവെപ്പ് നടത്തിയതിന്റെ സാഹചര്യം എന്തായിരുന്നുവെന്ന് വിശദീകരിക്കാനാണ് സര്‍ക്കാറിനോട് കോടതി ആവശ്യപ്പെട്ടത്. ജൂണ്‍ ആറിനകം വിശദീകരണം നല്‍കണം.
തൂത്തുക്കുടിയിെല സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്‍റ് പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നുവെന്നും അടച്ചു പൂട്ടണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ സമരത്തിലായിരുന്നു. സമരത്തിന്റെ നൂറാം ദിവസം പ്ലാന്‍റിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു. പൊലീസ് വെടിവെപ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടു. സംഭവം വിവാദമായതോടെ പ്ലാന്‍റ് അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.

തുടര്‍ന്നാണ് പൊലീസ് വെടിവെപ്പ് നടത്തിയത് എന്ത് സാഹചര്യത്തിലാണെന്ന് വിശദീകരിക്കാന്‍ ഹൈകോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്













