തീവ്രവാദികള്‍ പോലീസിനെ ആക്രമിച്ച്‌ ആയുധങ്ങൾ തട്ടിയെടുത്തു


ജമ്മു കാശ്മീരില്‍ തീവ്രവാദികള്‍ പോലീസിനെ ആക്രമിച്ച്‌ എകെ 47 റൈഫിള്‍ തട്ടിയെടുത്തു. ആക്രമണത്തില്‍ ഒരു പോലീസുകാരന് പരിക്കു പറ്റിയിട്ടുണ്ട്.


ഞായറാഴ്ച പുലര്‍ച്ചെ ബാരാമുള്ളയിലെ താവി പാലത്തിനു സമീപമായിരുന്നു തീവ്രവാദികള്‍ ആക്രമണം നടത്തിയത്. ആക്രമണം നടത്തിയ രണ്ടു തീവ്രവാദികളെ പോലീസ് പിടികൂടി. പരിക്കേറ്റ പോലീസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.




Sharing is Caring