സിപിഐഎം എംഎൽഎ എസ് രാജേന്ദ്രനെതിരെ കടുത്ത ആരോപണങ്ങളുമായി മൂന്നാർ ദൗത്യസംഘം തലവനായിരുന്ന കെ സുരേഷ്കുമാർ.മൂന്നാർ പൊളിക്കലിന്റെ കാലത്ത് എസ് രാജേന്ദ്രനിൽ നിന്ന് ദുരനുഭവങ്ങൾ ഉണ്ടായി.എംഎൽഎയുടെ ഭീഷണിക്ക് വഴങ്ങി സർക്കാർ നയങ്ങളിൽ നിന്ന് പിന്മാറരുതെന്ന് സുരേഷ്കുമാർ ആവശ്യപ്പെട്ടു.
മൂന്നാറിലെ കൈയ്യേറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് എക്കാലത്തും എസ് രാജേന്ദ്രൻ പിന്തുടർന്നത്.റിസോർട്ട് പൊളിച്ചു നീക്കാൻ തുടങ്ങുന്നതിന് മുമ്പ് രാജേന്ദ്രൻ ശുപാർശയുമായി ദൗത്യസംഘത്തെ സമീപിച്ചിരുന്നു.എംഎൽഎ കൈയ്യേറി നിർമ്മിച്ച കെട്ടിടം പൊളിക്കരുതെന്നായിരുന്നു ആവശ്യം.ഇക്കാര്യം അന്നത്തെ മുഖ്യമന്ത്രി വിഎസ് അച്ചുതാനന്ദനോട് പറഞ്ഞപ്പോൾ മാധ്യമ പ്രവർത്തകരോട് എല്ലാം തുറന്നു പറയാനാണ് പറഞ്ഞതെന്നും സുരേഷ്കുമാർ വെളിപ്പെടുത്തി.













