മലപ്പുറം തിരൂരില്‍ ബസില്‍ കയറി കണ്ടക്ടറേയും ചെക്കറേയും വെട്ടിപരിക്കേല്‍പ്പിച്ചു. തിരൂര്‍-കുറ്റിപ്പുറം റൂട്ടില്‍ ഓടുന്ന ലൈഫ് ലൈന്‍ എന്ന സ്വകാര്യബസിലെ ജീവനക്കാരെയാണ് മൂന്നംഗസംഘം ബസില്‍ കയറി വെട്ടിയത്. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമം നടത്തിയ മൂന്നംഗ സംഘത്തിലെ രണ്ട് പേരെ പോലീസ് പിടികൂടിയിട്ടുണ്ട്. ഇവരില്‍ നിന്ന് വടിവാള്‍ അടക്കമുള്ള ആയുധങ്ങളുംകണ്ടെടുത്തു.












