മലപ്പുറം തിരൂരില്‍ 40 ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടി.
പിടികൂടിയവയില്‍ 33 ലക്ഷം രൂപ പുതിയ രണ്ടായിരം നോട്ടുകളാണ്.

സംഭവുമായി ബന്ധപ്പെട്ട് മണ്ണാര്‍ക്കാട് സ്വദേശി ശൗക്കത്തലി പിടിയിലായി. 2000 ത്തിന്റേത് ഉള്‍പടെ 1854 കറന്‍സികളാണ് പൊലിസ് പിടികൂടിയത്.
മൂന്ന് ലക്ഷം രൂപയുമായാണ് ശൗക്കത്തലിയെ തിരൂരില്‍ നിന്ന് പിടികൂടിയത്
ചോദ്യം ചെയ്യലില്‍ ശൗക്കത്തലി നല്കിയ വിവരപ്രകാരമാണ് മേലാറ്റുകാരന് ശാനിഫിന്റെ വീട്ടില്‍ നിന്ന് ബാക്കിയുള്ളവ കണ്ടെത്തിയത്.
കുഴല്‍പ്പണത്തിനൊപ്പം കള്ളനോട്ട് വിതരണം ചെയത കേസില്‍ റിമാന്‍ഡിലായ ശൗക്കത്തലി കഴിഞ്ഞ ദിവമാണ് പുറത്തിറങ്ങിയത്. മുഖ്യപ്രതിക്കായുള്ള തെരച്ചിലിലാണ് പൊലിസ്.













