വീടിന്റെ വരാന്തയില്‍ ഉറങ്ങിക്കിടക്കവേ നായ്ക്കൂട്ടത്തിന്റെ ആക്രമണത്തിന് ഇരയായ തൊണ്ണൂറുകാരന്‍ മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വര്‍ക്കല സ്വദേശി മുണ്ടയില്‍ ചരുവിള വീട്ടില്‍ രാഘവനാണ് മരിച്ചത്.
ഇന്നു പുലര്‍ച്ചെ നാലരയോടെയാണ് രാഘവനെ തെരുവുനായ്ക്കള്‍ ആക്രമിച്ചത്. വീടിന്റെ വരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന വൃദ്ധനെ ആറു നായ്ക്കള്‍ ചേര്‍ന്ന് ആക്രമിച്ചതായാണ് വിവരം. അയല്‍വാസിയായ സ്ത്രീയാണ് സംഭവം കണ്ടത്.













