തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു


തിരുവനന്തപുരം: വെള്ളയമ്പലത്തിനടുത്ത് കവടിയാര്‍ ജംഗ്ഷനില്‍ ചൊവ്വാഴ്ച രാത്രി ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഡ്രൈവര്‍ ഉള്‍പ്പെടെ കാറിലുണ്ടായിരുന്നവര്‍ ഡോര്‍ തുറന്ന് പുറത്തുചാടിയതിനാല്‍ ആളപായം ഉണ്ടായില്ല. കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായി കത്തിനശിച്ചു. രണ്ട് ഫയര്‍ എന്‍ജിനുകളെത്തിയാണ് തീയണച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.




Sharing is Caring