തിരുവനന്തപുരത്ത് ഇന്ന് ബിജെപി ഹർത്താൽ


തിരുവനന്തപുരം ജില്ലയില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍. ലോ അക്കാദമി വിഷയവുമായി ബന്ധപ്പെട്ട് റോഡ് ഉപരോധിച്ച ബിജെപി പ്രവര്‍ത്തകരെ പൊലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചത്.


ഇവര്‍ക്കു നേരെ പൊലീസ് ലാത്തിവീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തിരുന്നു. കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.




Sharing is Caring