തിരുവനന്തപുരം: ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു


തിരുവനന്തപുരം: ഗ്യാസ് കയറ്റി വന്ന ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ബാലരാമപുരം സ്വദേശി കാര്‍ത്തികേയന്‍ (57) ആണ് മരിച്ചത്. ഇന്ന് (15-07-2015) രാവിലെ കരമന പി ആര്‍ എസ് ആശുപത്രിക്ക് സമീപമായിരുന്നു അപകടം.


കരമനയില്‍ നിന്നും കിള്ളിപ്പാലത്തേക്ക് ഗ്യാസ് കയറ്റി വന്ന ലോറി കാര്‍ത്തികേയന്റെ ബൈക്കിനെ ഇടിച്ചിട്ടു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ച് വീണ ഇദ്ദേഹത്തെ മെഡിക്കല്‍ കോളജാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ട്രാഫിക് പോലീസ് മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി




Sharing is Caring