യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പാല്‍, പത്രം, ആംബുലന്‍സ് തുടങ്ങി അവശ്യ സര്‍വീസുകള്‍ ഹര്‍ത്താലില്‍നിന്നു ഒഴിവാക്കിയിട്ടുണ്ട്.
സ്വാശ്രയ മെഡിക്കല്‍ കോളജ് ഫീസ് വര്‍ധനയ്ക്കെതിരെ കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ സമരം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ചു.













