തിരുമല ദേവന് ദമ്പതികളുടെ വക ഒരു കോടി രൂപയുടെ വജ്രക്കിരീടം


തിരുമല ദേവന് ദമ്പതികളുടെ വക ഒരു കോടി രൂപയുടെ വജ്രക്കിരീടം. കോയമ്പത്തൂര്‍ സ്വദേശികളായ ബാലമുരുഗനും ഭാര്യ പൂര്‍ണ്ണിമയുമാണ് ഒരു കോടി രൂപയുടെ വജ്രം പതിപ്പിച്ച് കിരീടം ദേവന് സമര്‍പ്പിച്ചത്.തിരുമല ദേവന് ഇതിനുമുന്‍പും നിരവധി തവണ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണ്ണ-വജ്ര സമര്‍പ്പണങ്ങള്‍ ലഭിച്ചിട്ടുണ്ട്. രണ്ട് വര്‍ഷങ്ങള്‍ക്കു മുന്‍പ് കര്‍ണ്ണാടക മന്ത്രി ജി ജനാര്‍ദ്ദന റെഡ്ഡി വജ്രം പതിപ്പിച്ച 45 കോടി രൂപയുടെ കിരീടം സമര്‍പ്പിച്ചിരുന്നു. ഒരു ടണ്ണിലധികം സ്വര്‍ണ്ണ സമര്‍പ്പണങ്ങള്‍ ഇതിനു മുന്‍പും ലഭിച്ചിട്ടുണ്ട്.




Sharing is Caring