തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമങ്ങളിലെ മോഷ്ടാക്കളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഡേറ്റാബാങ്ക് തയാറാക്കുന്നു. തമിഴ്‌നാട്ടിലെ പ്രമുഖ തിരിട്ടുഗ്രാമങ്ങളിലൊന്നായ സിക്കല്‍, ശിവഗംഗ എന്നിവിടങ്ങളിലെ മോഷ്ടാക്കളുടെ ഫോട്ടോ അടക്കമുള്ളവയാണ് ഇതിലുണ്ടാകുക.
മോഷ്ടാക്കള തിരിച്ചറിയുന്നതിനും മോഷണം ഉണ്ടായാല്‍ വേഗത്തില്‍ തിരിച്ചറിയാനും ലക്ഷ്യമിട്ടാണിത്. ഇങ്ങനെ തയാറാക്കുന്ന മോഷ്ടാക്കളുടെ ചിത്രങ്ങള്‍ റസിഡന്‍സ് അസോസിയേഷനുകള്‍ക്കും പ്രധാന സ്ഥലങ്ങളിലും പതിക്കുകയും ചെയ്തു നിലവില്‍ ആരൊക്കെ മോഷ്ടാകളെ വേഗത്തില്‍ തിരിച്ചറിയാം.
മോഷ്ടാക്കളുടെ വിവരങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാകുന്നതിനാല്‍ ഇവരുടെ വരവുതടയാനും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. മഴക്കാലം ആരംഭിച്ചതോടെ ശിവഗംഗ അടക്കമുള്ള സ്ഥലങ്ങളില്‍നിന്ന് നിരവധി മോഷ്ടാക്കള്‍ ചെറു സംഘങ്ങളായി കേരളത്തില്‍ എത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം നീറികാട്ടെ കുടുംബാംഗങ്ങളെ വെട്ടിപരിക്കേല്‍പ്പിച്ചശേഷം കവര്‍ച്ച നടത്തിയവര്‍ ശിവഗംഗയില്‍ സിക്കല്‍ ഗ്രാമത്തില്‍ നിന്നുള്ളവരാണ്.
ഇവര്‍ക്കായി നടത്തിയ തെരച്ചിലില്‍ ഇത്തരത്തിലുളള നിരവധി മോഷ്ടാക്കളുടെ വിവരങ്ങള്‍ പോലീസ് ലഭിച്ചു. ഈ സാഹചര്യത്തിലാണ് ഇവരുടെ വിവരങ്ങള്‍ ഉള്‍പ്പെടത്തി ഡേറ്റാബാങ്ക് രൂപപ്പെടുത്തുന്നത്. നീറിക്കാട് കേസില്‍ ഒളിവിലുള്ള അരുണ്‍രാജിനെ തെരഞ്ഞ് തമിഴ്‌നാടിലുള്ള പോലീസ് സംഘം അവിടുത്തെ പോലീസുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള മുഴുവന്‍ വിവരങ്ങളും ശേഖരിക്കും.
ഈ കേസന്വേഷണത്തിന്റെ ഭാഗമായി കോട്ടയം ജില്ലാ പോലീസ് മേധാവി എന്‍ രാമചന്ദ്രന്‍, മധുര സിറ്റി പോലീസ് കമീഷണര്‍, തേനി ജില്ലാ പോലീസ് മേധാവി, ശിവഗംഗ, രാമനാഥപുരം എന്നീ ബന്ധപ്പെട്ടിരുന്നു. ഇവര്‍ അവിടുത്തെ വിവരങ്ങള്‍ നല്‍കാമെന്ന് അറിയിച്ചു. ഇതോടെയാണ് വിവരങ്ങള്‍ മുഴുവന്‍ ഉള്‍പ്പെടുത്തി ഡേറ്റാബാങ്ക് തയാറാക്കുന്നത്. സംസ്ഥാനത്ത് പടിയിലായവരെയും ഇതില്‍ ഉള്‍പ്പെടും. ഇത് മറ്റ് ജില്ലാ പോലീസുകള്‍ക്കും നല്‍കുകയും ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതനുസരിച്ച് ഇത് വിപുലപ്പെടുത്തും.













