തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി ഇന്ന് കേരളത്തിലേക്ക്


തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി കുന്നംകുളത്തോ ഇരിങ്ങാലക്കുടയിലോ എത്തിയേക്കും. ഏപ്രില്‍ 15ന് ആയിരിക്കും പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. സമീപ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും പങ്കെടുക്കുന്ന പൊതുസമ്മേളനവും റോഡ് ഷോയും ഉണ്ടാകും.


കരുവന്നൂര്‍ ബാങ്ക് ഉള്‍പ്പെടുന്ന മണ്ഡലമാണ് ഇരിഞ്ഞാലക്കുട.ആലത്തൂര്‍ മണ്ഡലത്തില്‍ പൊതുസമ്മേളനവും റോഡ് ഷോയും നടത്താനാണ് ബിജെപി കേന്ദ്ര നേതൃത്വം ആലോചിക്കുന്നത്. എന്നാല്‍ കരുവന്നൂരില്‍ റോഡ് ഷോ വേണമെന്നാണ് കേരള ബിജെപി നേതൃത്വത്തിന്റെ ആവശ്യം.


അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണ് ബിജെപി സംസ്ഥാന നേതൃത്വം. നിലവില്‍ ആലത്തൂര്‍ മണ്ഡലത്തിലെ കുന്നംകുളത്ത് റോഡ് ഷോയും പൊതുസമ്മേളനവും നടത്താനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു.



Sharing is Caring