പിണറായി സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിയെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ


പിണറായി സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിയെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ. റോഡ് ഷോയിലെ ജനപങ്കാളിത്തം ആത്മവിശ്വാസം നല്‍കുന്നുവെന്നും രാജ്യപുരോഗതിയില്‍ കേരളവും ഭാഗമാകണമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. മോദിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരണം. ഇന്ത്യ ലോകത്തെ വലിയ ശക്തിയായി വളരുകയാണ്.


എം ടി രമേശ് ഉള്‍പ്പെടെയുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.എല്‍ഡിഎഫും യുഡിഎഫും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. അഴിമതിക്കാരാണ്. പിണറായി സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങി. സ്വര്‍ണക്കടത്ത് കേസ് ഓര്‍മയില്ലേ.


ഇവിടെ ഡെമോക്രസി അല്ല, ലൂട്ടോക്രസിയാണ്. സിഎംആര്‍എല്‍ കേസ് ഓര്‍മയില്ലേയെന്നു ചോദിച്ച അദ്ദേഹം ഇവിടെ എല്‍ഡിഎഫും യുഡിഎഫും ഏറ്റുമുട്ടുകയാണെന്നും എന്നാല്‍ ഡല്‍ഹിയില്‍ ഇരുകൂട്ടരും ഒരുമിച്ചാണെന്നും ആരോപിച്ചു. ഇത് ഹിപ്പോക്രസിയാണെന്നും നദ്ദ വിമര്‍ശിച്ചു.



Sharing is Caring