താമസ്ഥലത്തേക്ക് കാർ പാഞ്ഞ് കയറി നാല് പേർ മരിച്ചു


ലക്‌നൗവിൽ തൊഴിലാളികളുടെ താമസ്ഥലത്തേക്ക് കാർ പാഞ്ഞ് കയറി നാല് പേർ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു.ലക്‌നൗവിലെ ദാലിബാഗ് ഭാഗത്ത് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം.


അപകടം നടന്ന സമയത്ത് 35 തൊഴിലാളികളാണ് താത്കാലിക താമസ സ്ഥലത്ത് ഉണ്ടായിരുന്നത്. ഉത്തർപ്രദേശിലെ ബഹാറീച്ച് ജില്ലക്കാരായ കൂലിപ്പണിക്കാരാണ് മരിച്ചവർ. എല്ലാവരും ഉറങ്ങിക്കിടന്ന സമയത്ത് അമിത വേഗത്തിലെത്തിയ കാർ താമസസ്ഥലത്തേക്ക് ഇടിച്ച് കയറിയെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. പരിക്കേറ്റവരെ ഉടൻ ലക്‌നൗവിലെ ട്രോമ സെന്ററിൽ എത്തിച്ച് അടിയന്തര വൈദ്യ സഹായം നൽകി.


അപകടം നടന്നയുടൻ കാറിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും സ്ഥലത്ത് താമസിച്ചിരുന്ന മറ്റുള്ളവർ തടഞ്ഞുവച്ച് പോലീസിനെ ഏൽപിച്ചു. അറസ്റ്റിലായവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇവർ മദ്യപിച്ചിരുന്നുവെന്ന് പോലീസ് പറയുന്നു.



Sharing is Caring