തലസ്ഥാനത്ത് പെണ്‍വാണിഭ സംഘങ്ങളുടെ പ്രവര്‍ത്തനം വ്യാപിക്കുന്നു


ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങളുടെ പ്രവര്‍ത്തനം തലസ്ഥാനത്ത് വ്യാപിക്കുന്നു. വന്പന്‍ ഫ്ളാറ്റുകള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനം.


രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ റെയ് ഡില്‍ അന്തര്‍ സംസ്ഥാന പെണ്‍വാണിഭ സംഘം ഉള്‍പ്പെടെ നിരവധി പേരാണ് പിടിയിലായത്. പെണ്‍വാണിഭ സംഘങ്ങള്‍ ലക്ഷ്യമിടുന്നത് ടെക്കികളെയാണ്. വാട്സ് ആപ്പ് വഴി പെണ്‍കുട്ടികളുടെ ചിത്രം നല്‍കിയാണ് ഇടപാടുറപ്പിക്കുന്നത്.


സിറ്റി പൊലീസ് കമ്മീഷണര്‍ ഡെപ്യൂട്ടി കമ്മീഷണറും പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെട്ട എട്ട് പേരെയാണ് പൊലീസ് റെയ് ഡില്‍ പിടികൂടിയത്. സംശയമുള്ളവര്‍ നിരീക്ഷണത്തിലുമാണ്.

പേരൂര്‍ക്കട, കഴക്കൂട്ടം, അന്പലംമുക്ക്, കാര്യവട്ടം , പേട്ട എന്നിവിടങ്ങളിലെ ഫ്ളാറ്റുകളിലാണ് റെയ് ഡ് നടന്നത്. വന്‍ വാടക നല്‍കിയാണ് ഇത്തരം ഫ്ളാറ്റുകള്‍ പെണ്‍വാണിഭ സംഘങ്ങള്‍ എടുക്കുന്നത്.

തുക ഓണ്‍ലൈനായോ ബാങ്ക് അക്കൌണ്ട് വഴിയോ ആണ് ഇടപാടുകാര്‍ നല്‍കുക. പെണ്‍വാണിഭ സംഘത്തിന്‍റെ വാഹനങ്ങളിലാണ് പെണ്‍കുട്ടിയും ഇടപാടുകാരനും ഫ്ളാറ്റിലെത്തുക.

ഓരോ പെണ്‍കുട്ടിക്കും വ്യത്യസ്ത നിരക്കാണ് ഈടാക്കുക. പണം പറഞ്ഞുറപ്പിച്ച ശേഷമാണ് ഫ്ളാറ്റിലേക്ക് ഇടപാടുകാരനെയും പെണ്‍കുട്ടിയെയും എത്തിക്കുക.



Sharing is Caring