തമിഴ്‌നാട് ഹയര്‍ സെക്കന്‍ഡറി ഫലം പ്രഖ്യാപിച്ചു; 91.1% വിജയം


ചെന്നൈ: തമിഴ്‌നാട് ഹയര്‍ സെക്കന്‍ഡറി പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. 91.1% ആണ് വിജയം. പരീക്ഷ എഴുതിയ ആണ്‍കുട്ടികളില്‍ 87.7 ശതമാനവും പെണ്‍കുട്ടികളില്‍ 94.1 ശതമാനവും വിജയിച്ചു. 6754 സ്‌കൂളുകള്‍ 100% വിജയം നേടി. വിരുധുനഗര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിജയം. 97.85%. 96.3 ശതമാനം വിജയവുമായി ഈറോഡ് ജില്ലയാണ് രണ്ടാമത്. തിരുപ്പൂരില്‍ 96.1 ശതമാനം പേരും വിജയിച്ചു.


വിദ്യാര്‍ത്ഥികള്‍ക്ക് ഫലം tnresults.nic.in, dge.tn.gov.in, dge1.tn.nic.in, tnresults.nic.in, dge1.tn.nic.in എന്നീ വെബ്‌സൈറ്റുകള്‍ വഴി പരിശോധിക്കാം. ഈ വര്‍ഷം 8.66 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. ഇവരില്‍ രണ്ടുപേര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആണ്. 5.32 ലക്ഷം പേര്‍ തമിഴ് മീഡിയത്തിലാണ് പരീക്ഷ എഴുതിയത്.




Sharing is Caring