റോ​ഡ് നി​ര്‍​മാ​ണം: തോ​മ​സ് ചാ​ണ്ടി​ക്കെ​തി​രെ വീ​ണ്ടും അ​ന്വേ​ഷ​ണം


കോ​ട്ട​യം: ലേ​ക്ക് പാ​ല​സ് റി​സോ​ര്‍​ട്ടി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി റോ​ഡ് നി​ര്‍​മി​ച്ച കേസില്‍ മു​ന്‍ ഗ​താ​ഗ​ത​മ​ന്ത്രി തോ​മ​സ് ചാ​ണ്ടി​ക്കെ​തി​രെ വീ​ണ്ടും അ​ന്വേ​ഷ​ണം. കോ​ട്ട​യം വി​ജി​ല​ന്‍​സ് കോ​ട​തി​യാ​ണ് തോ​മ​സ് ചാ​ണ്ടി​ക്കെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ ഉ​ത്ത​ര​വി​ട്ട​ത്. തോ​മ​സ് ചാ​ണ്ടി​ക്കു പു​റ​മേ മു​ന്‍ ക​ള​ക്ട​ര്‍ എ​ന്‍. പ​ത്മ​കു​മാ​റി​നെ​തി​രെ​യും പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ കോ​ട​തി ഉ​ത്ത​ര​വി​ട്ടു.


കേ​സി​ല്‍ മൂ​ന്ന് മാ​സ​ത്തി​ന​കം റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വ്. കേ​സി​ല്‍ മൂ​ന്നാം പ്ര​തി​യാ​ണ് തോ​മ​സ് ചാ​ണ്ടി.


നേ​ര​ത്തെ റോഡ് നിര്‍മിച്ച കേസില്‍ തോ​മ​സ് ചാ​ണ്ടി​ക്കെ​തി​രാ​യ അ​ന്വേ​ഷ​ണം കോ​ട​തി​യു​ടെ മേ​ല്‍ നോ​ട്ട​ത്തി​ല്‍ ന​ട​ത്ത​ണ​മെ​ന്ന് കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. കേ​സി​ല്‍ അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ നാ​ല് മാ​സം കൂ​ടി സ​മ​യം കോട്ടയം വിജിലന്‍സ് കോ​ട​തി അ​നു​വ​ദി​ച്ചി​രു​ന്നു. അ​ന്വേ​ഷ​ണ പു​രോ​ഗ​തി എ​ല്ലാ മാ​സ​വും അ​ഞ്ചാം തീ​യ​തി അ​റി​യ​ക്ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.



Sharing is Caring