തമിഴ്നാട് ഉറപ്പുകള്‍ ലംഘിക്കുന്നു; മുല്ലപ്പെരിയാറില്‍ തുറന്ന രണ്ടാമത്തെ ഷട്ടറും അടച്ചു


മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് താഴ്ത്തുന്നതു സംബന്ധിച്ച് കേരളത്തിന് നല്‍കിയ ഉറപ്പുകള്‍ തമിഴ്‌നാട് തുടര്‍ച്ചയായി ലംഘിക്കുന്നു. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഉയര്‍ത്തിയ ഷട്ടറുകളില്‍ രണ്ടാമത്തെ ഷട്ടറും ഇന്ന് അടച്ചു. ജലനിരപ്പ് കുറക്കണമെന്ന കേരളത്തിന്റെ ആവശ്യം പൂര്‍ണമായി അവഗണിച്ചാണ് തമിഴ്‌നാടിന്റെ നീക്കം. അതേസമയം അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ തുടരുകയാണ്. ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.




Sharing is Caring