തീവണ്ടിയാത്രക്കാര്‍ക്ക്ഓണ്‍ലൈനായി തലയിണയും പുതപ്പും വാങ്ങാം


തീവണ്ടിയാത്രക്കാര്‍ക്ക് കമ്പിളിയും പുതപ്പും തലയിണയുമടങ്ങിയ ബെഡ്‌റോളും ഐ.ആര്‍.സി.ടി.സി.യുടെ (ഇന്ത്യന്‍ റെയില്‍വെ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍) ഭക്ഷണശാലകളില്‍നിന്ന് ഭക്ഷണവും ഇനിമുതല്‍ ഓണ്‍ലൈനായി ബുക്കുചെയ്യാം. ഇപ്പോള്‍ എ.സി. കോച്ചുകളില്‍ മാത്രമേ ബെഡ്‌റോള്‍ കിട്ടൂ. എന്നാല്‍, ഇനിമുതല്‍ സ്ലീപ്പര്‍ ക്ലാസ് യാത്രക്കാര്‍ക്കും ഓണ്‍ലൈനായി ഇവ ബുക്കുചെയ്ത് വാങ്ങാം.രണ്ടു കിടക്കവിരിയും തലയിണയും(140 രൂപ), കന്പിളി(110) രൂപ എന്നിവയാണ് യാത്രക്കാര്‍ക്കു വാങ്ങാവുന്നത്. ഇവയെല്ലാം ഒന്നിച്ച് 250 രൂപയ്‌ക്കോ വെവ്വേറെയായോ വാങ്ങാം. തീവണ്ടിയില്‍ ഉപയോഗിച്ചശേഷം ഇവ യാത്രക്കാര്‍ക്ക് വീട്ടില്‍ കൊണ്ടുപോകാം.ന്യൂഡല്‍ഹി, ഹസ്രത്ത് നിസാമുദ്ദീന്‍, മുംബൈ സി.എസ്.ടി., മുംബൈ സെന്‍ട്രല്‍ എന്നീ സ്റ്റേഷനുകളിലാണ് ഈമാസം ഈ സൗകര്യം ലഭിക്കുക. വൈകാതെ മറ്റു സ്റ്റേഷനുകളിലേക്ക് വ്യപിപ്പിക്കും. ഇതിനുള്ള സൗകര്യം തയ്യാറായിക്കഴിഞ്ഞതായി ഐ.ആര്‍.സി.ടി.സി. ചെയര്‍മാന്‍ എ.കെ. മനോച അറിയിച്ചു.




Sharing is Caring