ഇടുക്കി ;തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ 79.02 ശതമാനം പോളിങ്. ആകെയുള്ള 849184 വോട്ടില്‍ പോള്‍ചെയ്തത് 671008 വോട്ടുകളാണ്. 422554 പുരുഷവോട്ടര്‍മാരില്‍ 338165 പേരും 426630 സ്ത്രീ വോട്ടര്‍മാരില്‍ 332843 പേരും വോട്ട് ചെയ്തു. തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ 83.45 ശതമാനം പേര് വോട്ട് രേഖപ്പെടുത്തി. ഏഴുമണിക്ക് ആരംഭിച്ച പോളിങ് 12 മണി പിന്നിട്ടപ്പോള്‍ 45.006 ശതമാനം പേര് വോട്ടു ചെയ്തു. ബ്ലോക്ക് അടിസ്ഥാനത്തില്‍ 82.83 ശതമാനം പേര് വോട്ട് രേഖപ്പെടെുത്തിയ ഇളംദേശമാണ് ഒന്നാമത് . 96392 വോട്ടര്‍മാരുള്ള ഇളംദേശം ബ്ലോക്കില്‍ 79842 പേര് വോട്ട് ചെയ്തു. കുറവ് ശതമാനം കട്ടപ്പന ബ്ലോക്കില്‍. 77.79 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.ഗ്രാമ-നഗര, കാര്‍ഷിക – തോട്ടം വ്യത്യാസമില്ലാതെ ഇടുക്കിയില്‍ പോളിങ് ശതമാനം രാവിലെ മുതല്‍ ഒരേനിലയിലായിരുന്നു. ചിലയിടങ്ങളില്‍ രാവിലെയും ഉച്ചയ്ക്കുശേഷവും നീണ്ടനിര കാണാമായിരുന്നു. രാവിലെ 8.30 വരെ 5.4 ശതമാനമായിരുന്നു. ഗ്രാമപഞ്ചായത്തുകളില്‍ 5.6 ശതമാനവും. മുനിസിപ്പാലിറ്റികളായ കട്ടപ്പനയില്‍ 4.6, തൊടുപുഴയില്‍ 6,25 ശതമാന ക്രമത്തിലായിരുന്നു വോട്ടിങ്നില. രാവിലെ പത്തോടെ ആകെ പോളിങ് ശതമാനം 18.2 ശതമാനമായി. എന്നാല്‍ വിദൂര മേഖലയായ ഇടമലക്കുടിയില്‍ രാവിലെ തന്നെ കനത്ത പോളിംങ് ഉണ്ടായി. 40 ശതമാനം. പതിനൊന്ന് മണിയോടെ ജില്ലയിലെ ആകെ പോളിങ് 35.24 ശതമാനമായി. പതിനൊന്ന് മണിയോടെ ഇടമലക്കുടിയില്‍ 56.61 ശതമാനവും. 12 ഓടെ 66.5 ശതമാനവും രേഖപ്പെടുത്തി. ഈ സമയം ഇടുക്കിയിലെ പോളിങ് 45 ശതമാനം. ബ്ലോക്ക്തല ശതമാനം യഥാക്രമം അടിമാലി 36.25, ദേവികുളം 32.81, നെടുങ്കണ്ടം 40.20, ഇളംദേശം 30.94, ഇടുക്കി 33.53, കട്ടപ്പന 37.55, തൊടുപുഴ 35.17, പീരുമേട്37.78, കട്ടപ്പന മുനിസിപ്പാലിറ്റി 32.75, തൊടുപുഴ മുനിസിപ്പാലിറ്റി 35.5. ഉച്ചയ്ക്ക് ഒരുമണിയോടെ ജില്ലയിലെ ആകെ പോളിങ് 52.77 ശതമാനമായി. ബ്ലോക്ക്തലത്തില്‍ അടിമാലി 50, ദേവികുളം 47.11, നെടുങ്കണ്ടം 54.21, ഇളംദേശം 43.35, ഇടുക്കി 53.47, കട്ടപ്പന 56.02, തൊടുപുഴ 57.01, പീരുമേട് 57.25, മുനിസിപ്പാലിറ്റികളായ കട്ടപ്പന 55.19, തൊടുപുഴ 54.18 ശതമാനവുമായി വോട്ടിങ്. മൂന്നുമണിയോടെ ജില്ലയിലെ ആകെ പോളിങ് 66.42 ശതമാനമായി. ബ്ലോക്കുകളില്‍ യഥാക്രമം അടിമാലി 63.10, ദേവികുളം 62.1, നെടുങ്കണ്ടം 66.55, ഇളംദേശം 66.59, ഇടുക്കി 66.62, കട്ടപ്പന 68.03, തൊടുപുഴ മുനിസിപ്പാലിറ്റി 67.02, തൊടുപുഴ മുനിസിപ്പാലിറ്റി 71.42 ശതമാനമായി. ഇടമലക്കുടിയില്‍ നാലോടെ 71.88 ശതമാനമായി. നാലുമണിയോടെ ജില്ലയില്‍ 71.64 പിന്നിട്ടു. ഈസമയം ബ്ലോക്കുതല ശതമാനം അടിമാലി 69.05, ദേവികുളം 69.16, നെടുങ്കണ്ടം 70.12, ഇളംദേശം 72.9, ഇടുക്കി 68.1, കട്ടപ്പന 69.85, തൊടുപുഴ 81.2, പീരുമേട് 63.3, മുനിസിപ്പാലിറ്റികളായ കട്ടപ്പന 72.45, തൊടുപുഴ 79.33 എന്നിങ്ങനെയും രേഖപ്പെടുത്തി.












