കോട്ടയം ; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ശബ്ദപ്രചാരണം ചൊവ്വാഴ്ച സമാപിക്കും. എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ആവേശം അണപൊട്ടുന്ന കൊട്ടിക്കലാശത്തിന് ജില്ലയിലെ വിവിധ കേന്ദ്രങ്ങള്‍ സാക്ഷ്യംവഹിക്കും. ആഴ്ചകള്‍ നീണ്ട പ്രചാരണമാണ് വൈകിട്ട് അഞ്ചോടെ അവസാനിക്കുന്നത്. നഗര, ഗ്രാമ വേര്‍തിരിവില്ലാതെ ജില്ലയുടെ എല്ലാ മേഖലയിലും പ്രചാരണം അതിന്റെ ഉച്ചകോടിയിലെത്തും. സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ എല്‍ഡിഎഫ് കൈവരിച്ച മേല്‍ക്കൈ പ്രചാരണത്തിന്റെ അന്തിമഘട്ടം വരെ നിലനിര്‍ത്തി. ചിട്ടയാര്‍ന്ന പ്രചാരണ പരിപാടികളുമായി മുന്നേറിയ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് തികഞ്ഞ വിജയപ്രതീക്ഷയാണ്. ഇത്തവണ ജില്ലയിലെ ബഹുഭൂരിപക്ഷം പഞ്ചായത്തുകളിലും നഗരസഭകളിലും എല്‍ഡിഎഫ് ഭരണത്തിലേറുമെന്ന സൂചന വോട്ടര്‍മാരും പ്രകടിപ്പിക്കുന്നു.












