മുംബൈ: ദാദ്രി കൊലപാതക പ്രശ്നത്തില്‍ വിവാദ പ്രസ്താവന നടത്തി അതിന്റെ ചൂടു മാറുന്നതിനു മുന്‍പ് വിഎച്ച്പി നേതാവ് സാധ്വി പ്രാച്ചിയെത്തി. ഇത്തവണ ബോളിവുഡ് താരങ്ങള്‍ക്കു നേരെയാണ് സാധ്വി പ്രാച്ചി തിരിഞ്ഞിരിക്കുന്നത്. ബോളിവുഡ് കിങ് ഖാന് പാകിസ്താന്റെ ഏജന്റാണെന്ന വിവാദ പ്രസ്താവനയുമായാണ് സാധ്വി പ്രാച്ചി എത്തിയിരിക്കുന്നത്.രാജ്യത്ത് അസഹിഷ്ണുത വളരുന്നുവെന്ന് ഇന്നലെ പിറന്നാൾ ദിനത്തിലാണ് കിംഗ് ഖാൻ അഭിപ്രായപ്പെട്ടത്. കേന്ദ്രസർക്കാരിന്റെ ഫാസിസ്റ്റ് നിലപാടുകളിൽ പ്രതിഷേധിച്ച് പുരസ്കാരങ്ങൾ തിരിച്ചു നൽകിയവരോട് തനിക്ക് ബഹുമാനം തോന്നുന്നുണ്ടെന്നും അവരുടെ പ്രതിഷേധത്തെ താൻ പിന്തുണയ്ക്കുന്നുവെന്നും ഷാരൂഖ് പറഞ്ഞിരുന്നു. തുടർന്നാണ് പ്രതികരണവുമായി സാധ്വി പ്രാചി രംഗത്തെത്തിയത്.












