തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെവിജയിപ്പിക്കണം: ഇന്നസെന്റ്


തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ വിജയിപ്പിക്കണമെന്ന് ഇന്നസെന്റ് എംപി വോട്ടര്‍മാരോട് അഭ്യര്‍ഥിച്ചു. മതനിരപേക്ഷതയും പുരോഗതിയും വികസനവും ആഗ്രഹിക്കുന്നവര്‍ക്ക് എല്‍ഡിഎഫിനെ മാത്രമേ വിജയിപ്പിക്കാനാകൂവെന്ന് അദ്ദേഹം പറഞ്ഞു.


ഡല്‍ഹിയില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായതിനാലാണ് ഇന്നസെന്റ് പ്രസ്താവനയിലൂടെ ജനങ്ങളോട് എല്‍ഡിഎഫിന് പിന്തുണ അഭ്യര്‍ഥിച്ചത്. ഇത്രയേറെ അഴിമതിയാരോപണങ്ങള്‍ നേരിട്ട ഒരു സര്‍ക്കാരും കേരളത്തില്‍ മുമ്പ് ഉണ്ടായിട്ടില്ല. സമൂഹത്തെ ഭയം കീഴ്പ്പെടുത്തുന്ന സാഹചര്യമാണ് രാജ്യം മുഴുവന്‍.


ഇഷ്ടഭഷണം കഴിക്കുന്നതിന്റെ പേരില്‍ മനുഷ്യര്‍ ആക്രമിക്കപ്പെടുന്നു. മതം, വസ്ത്രം, ആഹാരം തുടങ്ങിയവയെല്ലാം മനുഷ്യന്റെ സ്വകാര്യ അവകാശമാണ്. ഇത്തരം വ്യക്തി സ്വാതന്ത്ര്യങ്ങളെല്ലാം ഇല്ലാതാക്കാന്‍ നീക്കം നടക്കുന്നു. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് എത്രകുട്ടികളാകാം എന്നതില്‍വരെ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയാണ് ചിലര്‍.

വര്‍ഗീയ വിഭജനം സൃഷ്ടിക്കാനുള്ള ഈ നീക്കം അപകടകരമാണ്. സമാധാനത്തോടെ ജീവിക്കാനും അഴിമതിരഹിത ഭരണം ഉറപ്പുവരുത്താനും വികസനത്തിനുംവേണ്ടി എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്ന് ഇന്നസെന്റ് എംപി അഭ്യര്‍ഥിച്ചു.



Sharing is Caring