എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പങ്കെടുത്ത കുടുംബത്തെ മുസ്ലീംലീഗ് പ്രവർത്തകർ വീട്ടിൽ നിന്ന് ഇറക്കിവിട്ടു.


മലപ്പുറം: എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പങ്കെടുത്ത കുടുംബത്തെ മുസ്ലീംലീഗ് പ്രവർത്തകർ വീട്ടിൽ നിന്ന് ഇറക്കിവിട്ടു. മലപ്പുറം വെളിയങ്കോട് പുതുവീട്ടിൽ ഖദീജയെയും കുടുംബത്തെയുമാണ് ബൈത്തുർഹ്മ പദ്ധതിയിൽപ്പെട്ട വീട്ടിൽ നിന്ന് ഇറക്കിവിട്ടത്. പ്രാദേശിക നേതാക്കളെത്തിയാണ് ഖദീജയോട് വീടൊഴിയാൻ ആവശ്യപ്പെട്ടത്. ശിഹാബ് തങ്ങൾ റിലീഫിന്റെ ഭാഗമായി പാവങ്ങൾക്ക് വീടു നൽകുന്ന പദ്ധതിയാണ് ബൈത്തുർഹ്മ.




Sharing is Caring