പാക്കിസ്ഥാന്‍ സൈന്യത്തിന്റെ പിടിയിലായ ഭാരത സൈനികന്‍ ചന്ദു ബാബുലാല്‍ ചവാനെ തിരിച്ചു കൊണ്ടുവരാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പ്രതിരോധമന്ത്രി മനോഹർ പരീക്കർ. ഡിഎംജിഒയുടെ നേതൃത്വത്തില്‍ സൈനികനെ മടക്കികൊണ്ടുവരാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളും പട്ടാളക്കാരും അബദ്ധത്തില്‍ അതിര്‍ത്തി കടക്കുന്ന സംഭവങ്ങള്‍ സാധാരണമാണ് എന്നാൽ ആരെയും തടവിലാക്കാറില്ലെന്ന് അദ്ദേഹം പറഞ്ഞു. പാക് അധീന കശ്മീരില്‍ ഭാരതം നടത്തിയ മിന്നാലാക്രണത്തിന് തൊട്ടുപിന്നാലെയാണ് അതിര്‍ത്തി ലംഘിച്ചു എന്ന പേരില്‍ രാഷ്ട്രീയ റൈഫിള്‍സിലെ ചന്ദു ബാബുലാല്‍ ചവാനെ പാക്കിസ്ഥാൻ പിടികൂടിയത്.














