നെഞ്ചുപൊട്ടുന്ന വിധിയാണ് സുപ്രീം കോടതിയില്‍ നിന്നുണ്ടായതെന്നും യാതൊരുവിധത്തിലുള്ള നീതിയും തങ്ങള്‍ക്ക് കോടതിയില്‍ നിന്നും ലഭിച്ചില്ലെന്നും സൗമ്യയുടെ അമ്മ സുമതി.
സൗമ്യയെ ഗോവിന്ദച്ചാമി കൊലപ്പെടുത്തിയതിന് നിരവധി തെളിവുകള്‍ ഉണ്ടായിട്ടും സര്‍ക്കാര്‍ അഭിഭാഷകന്‍ ഇതൊന്നും കോടതിയെ ബോധ്യപ്പെടുത്തിയില്ല. കേസ് വാദിക്കാന്‍ അറിയാത്ത അഭിഭാഷകനെ പുതിയ സര്‍ക്കാര്‍ നിയോഗിച്ചതുകൊണ്ടാണ് ഇത്തരത്തിലുള്ള വലിയ തിരിച്ചടിയുണ്ടായതെന്നും സുമതി പറഞ്ഞു.

വിചാരണ കോടതിയിലും ഹൈക്കോടതിയിലും വാദിച്ച അഭിഭാഷകനെ തന്നെ സുപ്രീം കോടതിയിലും നിയോഗിക്കണമെന്ന് താന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ഇതൊന്നും ചെവിക്കൊള്ളാതെ വാദിക്കാന്‍ അറിയാത്ത ഒരാളെ സര്‍ക്കാര്‍ അഭിഭാഷകനായി നിയോഗിക്കുകയായിരുന്നുവെന്നും സൗമ്യയുടെ അമ്മ പറഞ്ഞു.













